Top

വിജയ്ക്ക് വേണ്ടിയൊരുക്കുന്നത് കരിയറിലെ തന്നെ ഏറ്റവും മികച്ചത്; 'ദളപതി 66'നെക്കുറിച്ച് എസ് തമന്‍

വിജയ്‌ക്കൊപ്പമുള്ള തമന്റെ ആദ്യ ചിത്രം കൂടിയാണ് ദളപതി 66

8 May 2022 10:00 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ്ക്ക് വേണ്ടിയൊരുക്കുന്നത് കരിയറിലെ തന്നെ ഏറ്റവും മികച്ചത്; ദളപതി 66നെക്കുറിച്ച് എസ് തമന്‍
X

കരിയറില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച സംഗീതമായിരിക്കും വിജയ്‌യുടെ ദളപതി 66നായി ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ് തമന്‍. വിജയ്‌ക്കൊപ്പമുള്ള തമന്റെ ആദ്യ ചിത്രം കൂടിയാണ് ദളപതി 66. ഇതിനോടകം തമന്‍ ചിത്രത്തിനായി കുറച്ച് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.'അഴകിയ തമിഴ് മകന്‍', 'കത്തി', 'ബിഗില്‍' എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.

വിജയ്‌യുടെ പ്രതിനായകനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രമായിരിക്കും ദളപതി 66 എന്നും സൂചയുണ്ട്. 'ഇമോഷണല്‍ ഡ്രാമ' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇത് എന്ന് പറയപ്പെടുന്നു. ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫറെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. പൂജ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights; S Thaman says Vijay's Thapathy 66 will be the best music ever done

Next Story