'ജയ് ഭീം' നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം; മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന സിനിമയെന്ന് എസ് ഷങ്കര്‍
1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം
11 Dec 2021 6:30 AM GMT
ഫിൽമി റിപ്പോർട്ടർ

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് ചിത്രം 'ജയ് ഭീം' എന്ന് സംവിധായകന് എസ് ഷങ്കര്‍. ശക്തമായ സിനിമകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ജയ് ഭീമിലൂടെയെന്ന് എസ് ഷങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എസ് ഷങ്കറിന്റെ വാക്കുകള്‍
'ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ്. മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന സിനിമ. വളരെ റിയലസ്റ്റിക്കും സൂക്ഷമവുമായാണ് ജ്ഞാനവേല്‍ ജയ് ഭീം എടുത്തിരിക്കുന്നത്, അത് പറയാതിരിക്കാന്‍ കഴിയില്ല. സിനിമക്കും അഭിനയത്തിനും അപ്പുറത്ത് സൂര്യ എന്ന നടന് സമൂഹത്തോടുള്ള പ്രതിബന്ധത പ്രശംസനീയമാണ്. മണികണ്ഠനും ലിജോ മോളും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും മികച്ച് നിന്നു. ശക്തമായ സിനിമയ്ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്'.
കഴിഞ്ഞ നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. മണികണ്ഠന് ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷ, ലിജോമോള്‍ ജോസ് എന്നിവര്‍ താര നിരയിലുണ്ട്. എസ് ആര് കതിര് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.