Top

വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു?

ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്.

21 Feb 2022 10:12 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു?
X

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'ഗീത ഗോവിന്ദം' എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു.

ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016ൽ കിറിക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്‌മിക അഭിനയരംഗത്തേക്ക് വന്നത്. സിനിമയിലെ സാൻവി എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്', 'ഭീഷ്മ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അല്ലു അർജുൻ നായകനായ 'പുഷ്പ'യാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

2011ൽ അഭിനയ രംഗത്തേക്ക് എത്തിയ വിജയ് ദേവരകൊണ്ട 'അർജുൻ റെഡ്‌ഡി' എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് തെന്നിന്ത്യയിൽ ശ്രദ്ധേയനാകുന്നത്. പുരി ജഗനാഥ്‌ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലൈഗർ' ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

story highlights: rumours that south indian stars vijay deverakonda and rashmika mandanna to get married soon

Next Story