ധനുഷിന്റെ 'വാത്തി'യിൽ നിന്നും സംയുക്ത പുറത്ത്? പ്രതികരണവുമായി അണിയറപ്രവർത്തകർ
പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
11 Jan 2022 10:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'വാത്തി'യിൽ നിന്നും മലയാളി താരം സംയുക്ത മേനോന് പിന്മാറി എന്ന തരത്തിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് നടി സിനിമയിൽ നിന്നും പിന്മാറിയത് എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇപ്പോഴിതാ വിഷസായത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
സംയുക്ത സിനിമയുടെ ഭാഗമാണ്. നടി പിന്മാറി എന്ന വാർത്ത തെറ്റാണെന്നും അണിയറപ്രവർത്തകർ അറിയിക്കുന്നു. പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ധനുഷ് തന്നെയായിരുന്നു 'വാത്തി'യുടെ പ്രഖ്യാപനം നടത്തിയത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി അഞ്ചിനാണ് ചിത്രീകരണം ആരംഭിക്കുക. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണനാണ്. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
- TAGS:
- Samyuktha Menon
- Dhanush
- Vaathi