Top

'ദളപതി 66'ൽ മഹേഷ് ബാബുവിന്റെ കാമിയോ റോൾ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ

വിജയ്‌ക്കൊപ്പം ചിത്രത്തിൽ പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

9 Jun 2022 11:44 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി 66ൽ മഹേഷ് ബാബുവിന്റെ കാമിയോ റോൾ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ
X

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് 'ദളപതി 66'. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവിന്റെ അമിയോ റോൾ ഉണ്ടാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

വംശി പൈടിപ്പള്ളിയുടെ സൂപ്പർഹിറ്റ് ചിത്രമായ 'മഹർഷി'യിൽ മഹേഷ് ബാബുവായിരുന്നു നായകൻ. വംശി 'ദളപതി 66'നായി മഹേഷ് ബാബുവിനെ സമീപിച്ചെന്നും ഇരുവർക്കുമിടയിലെ സൗഹൃദം കാരണം താരം സിനിമയുടെ ഭാഗമാകാം എന്ന് സമ്മതിച്ചു എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ വരുന്ന അഭ്യൂഹങ്ങൾ. എന്നാൽ സിനിമയുടെ അണിയറപ്രവത്തകരിൽ നിന്നും യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

വിജയ്‌ക്കൊപ്പം ചിത്രത്തിൽ പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

രശ്‌മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

story highlights: rumours that mahesh babu to act in vijay's thalapathy 66

Next Story