Top

രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍'; വീഡിയോ പ്രൊമോ

'കരിന്തോല്' എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്

9 Nov 2021 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍; വീഡിയോ പ്രൊമോ
X

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആര്‍'ന്റെ വീഡിയോ പ്രൊമോ പുറത്തുവിട്ടു. 'കരിന്തോല്' എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മാങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വീഡിയോ ഗാനം നാളെ 4മണിക്ക് പുറത്തിറങ്ങും. ചിത്രം 2022 ജനുവരി 7നാണ് റീലീസ് ചെയ്യുക

രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടി. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്‌ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.


Next Story