Top

'തീരുമാനമായി'; ആർ ആർ ആർ മാർച്ചിലെത്തും

നേരത്തെ ജനുവരി ഏഴിനായിരുന്നു സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

31 Jan 2022 1:29 PM GMT
ഫിൽമി റിപ്പോർട്ടർ

തീരുമാനമായി; ആർ ആർ ആർ മാർച്ചിലെത്തും
X

രാജമൗലി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ആർ ആർ ആറിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 25നാണ് റിലീസ് ചെയ്യുക. രാജമൗലി ഉൾപ്പടെയുള്ളവർ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ജനുവരി ഏഴിനായിരുന്നു സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം മൂലം സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു.


രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടി. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്‌ലിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

Next Story