Top

റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം

ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ്: ചാപ്റ്റർ 2 മാറിയിരിക്കുകയാണ്

10 May 2022 4:07 AM GMT
അമൃത രാജ്

റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രം
X

യഷിന്റെ കെജിഎഫ്: ചാപ്റ്റർ 2വിന്റെ നേട്ടം പ്രതീക്ഷിച്ചതിലും ഉയരത്തിലേക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഒന്നിലധികം റെക്കോർഡുകൾ മറികടന്ന ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാൻ ഏതാനും ദിവസങ്ങൾമാത്രം മതിയാകും. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ്: ചാപ്റ്റർ 2 മാറിയിരിക്കുകയാണ്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റർ 2 ഏപ്രിൽ 14നാണ് തിയേറ്ററുകളിൽ എത്തിയത്. ബോക്‌സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ച ചിത്രം അതിലും കോളിളക്കാമാണ് തീർക്കുന്നത്. കെജിഎഫ്: ചാപ്റ്റർ 2 25 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1154.80 കോടി രൂപ കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ ഇടം നേടിയിരുന്നു. ഇതേ കളക്ഷൻ തുടർന്നാൽ അടുത്ത വാരാന്ത്യത്തിനുള്ളിൽ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Stroy highlights: Rocky, KGF and Rs 1,200 crore; It is the third highest grossing Indian film after Bahubali

Next Story