തമിഴ് സംവിധായകൻ ആർഎൻആർ മനോഹർ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
17 Nov 2021 10:32 AM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 20 ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ ഇളയ സഹോദരനാണ് അദ്ദേഹം.
കെഎസ് രവികുമാറിന്റെ സഹസംവിധായകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മാസിലാമണി എന്ന സിനിമയിലൂടെ സംവിധായകനുമായി. മിരുതൻ, വീരം, വിശ്വാസം, കൈതി തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
Next Story