Top

'ആര്‍ആര്‍ആര്‍ സ്വവര്‍ഗ പ്രണയ കഥ, ആലിയ ഒരു പ്രോപ് മാത്രം'; റസൂല്‍ പൂക്കുട്ടിക്ക് വിമര്‍ശനം

മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നൽകുകയിരുന്നു അദ്ദേഹം.

4 July 2022 2:20 PM GMT
ഫിൽമി റിപ്പോർട്ടർ

ആര്‍ആര്‍ആര്‍ സ്വവര്‍ഗ പ്രണയ കഥ, ആലിയ ഒരു പ്രോപ് മാത്രം; റസൂല്‍ പൂക്കുട്ടിക്ക് വിമര്‍ശനം
X

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം 'ആർആർആറി'നെക്കുറിച്ച് ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുറ്റിയുടെ വാക്കുകൾക്ക് എതിരെ രൂക്ഷ വിമർശനം. ചിത്രത്തെ ഒരു സ്വവർഗ പ്രണയ കഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നൽകുകയിരുന്നു അദ്ദേഹം.

മുനിഷ് ഭരദ്വാജ് സിനിമയെ 'മാലിന്യം' എന്ന് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചു. ഇതിന് താഴെയായിരുന്നു റസൂൽ പൂക്കുറ്റിയുടെ പരാമർശം. ബോളിവുഡ് താരം ആലിയ ഭട്ട് സിനിമയിൽ വെറും ഉപകരണം മാത്രമായിരുന്നു എന്നും റസൂൽ പൂക്കുറ്റി ട്വീറ്റ് ചെയ്തു. റസൂൽ പൂക്കുറ്റിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. അദ്ദേഹത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.




'ആർആർആറി'ന്റെ ഒടിടി റിലീസിന് പിന്നാലെ വിദേശ രാജ്യങ്ങളിലെ ചില പ്രേക്ഷകർ സമാനമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതാമര രാജുവും ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമരം ഭീമും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ അവസാന ഭാഗങ്ങളില്‍ കാലുകള്‍ക്ക് പരിക്കേറ്റിരിക്കുന്ന രാം ചരണിന്റെ കഥാപാത്രത്തെ എന്‍ടിആര്‍ തോളില്‍ എടുത്തുകൊണ്ടുള്ള ഒരു സംഘട്ടന രംഗമുണ്ട്. അതുപോലെ തന്നെ ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന രംഗം മുതല്‍ 'നാട്ടു' എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഉള്‍പ്പടെ ഇരുവരുടെയും സൗഹൃദം വ്യക്തമായി കാണിക്കുന്നുണ്ട്

ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.

story highlights: resool pookutty calls rrr a gay theme movieRRR gay love story & Alia Bhatt just 'a prop'

Next Story