Top

തെരി, മെർസൽ, ബിഗിൽ...; അറ്റ്ലിയ്ക്കൊപ്പം വീണ്ടും വിജയ് ചിത്രം?

ദളപതി 68നായാവും ഇരുവരും വീണ്ടും ഒന്നിക്കുക.

1 Dec 2021 8:26 AM GMT
ഫിൽമി റിപ്പോർട്ടർ

തെരി, മെർസൽ, ബിഗിൽ...; അറ്റ്ലിയ്ക്കൊപ്പം വീണ്ടും വിജയ് ചിത്രം?
X

തമിഴകത്തെ ഏറ്റവും വലിയ പണം വാരി കൂട്ടുകെട്ടുകളിൽ ഒന്നാണ് വിജയ്- അറ്റ്ലി. ഇരുവരും ഒന്നിച്ച തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ തന്നെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് എത്തുന്നത്.

അറ്റ്ലി ഇപ്പോൾ ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രം ചെയ്യുകയാണ്. ഇതിന് ശേഷം വിജയ്‌ക്കൊപ്പം അദ്ദേഹം ചിത്രം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദളപതി 68നായാവും ഇരുവരും വീണ്ടും ഒന്നിക്കുക.

അതേസമയം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ്‌ ആണ് വിജയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ബീസ്റ്റ് അടുത്ത വര്ഷം തന്നെ പ്രദർശനം ഉണ്ടാകുമെന്നാണ് വിവരങ്ങൾ. സൺ പിക്‌ച്ചേഴ്‌സുമായി വിജയ്‌യുടെ നാലാമത്തെ ചിത്രമാണ് 'ബീസ്റ്റ്'. വേട്ടയ്കാരൻ, സുറ, സർക്കാർ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സൺ പിക്‌ച്ചേഴ്‌സ് നിർമ്മിച്ച വിജയ് ചിത്രങ്ങൾ.


Next Story