ബർത്ത്ഡേ സ്പെഷ്യൽ; 'ദളപതി 66'ന്റെ ടൈറ്റിൽ വിജയിയുടെ പിറന്നാൾ ദിനത്തിൽ
വിജയ്ക്കൊപ്പം ചിത്രത്തിൽ പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
5 Jun 2022 4:21 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് 'ദളപതി 66'. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ വിജയിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നാളെ ചെന്നൈയിൽ വെച്ച് 'ദളപതി 66'ന്റെ ഫോട്ടോഷൂട്ട് നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 22ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്യാന്ന അണിയറപ്രവർത്തകരുടെ പദ്ധതിയെന്നാണ് വിവരം. എന്നാൽ അണിയറപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
വിജയ്ക്കൊപ്പം ചിത്രത്തിൽ പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
രശ്മിക മന്ദാനയാണ് നായിക. പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
story highlights: thalapathy 66 title to release on vijay's birthday
- TAGS:
- Vijay
- thalapathy 66
- kollywood