Top

ബീസ്റ്റിന് ശേഷം ഇനി 'തലൈവർ 169'; നെൽസൺ ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്.

11 April 2022 6:31 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റിന് ശേഷം ഇനി തലൈവർ 169; നെൽസൺ ചിത്രം ആഗസ്റ്റിൽ ആരംഭിക്കും
X

നെൽസൺ ദിലീപ്കുമാറിന്റെ വിജയ് ചിത്രം ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം നെൽസൺ തന്റെ പുതിയ സിനിമ അനൗൺസ് ചെയ്തിരുന്നു. രജനികാന്ത് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

'തലൈവർ 169' എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ജൂലൈ മാസത്തിൽ മാത്രമേ ആരഭിക്കുകയുള്ളു എന്ന് നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രീ പ്രൊഡക്ഷൻ വാർക്കുകൾക്ക് കുറച്ചധികം സമയം ആവശ്യമുള്ളതിനാലാണ് സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് വരെ നീളുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രീകരണത്തിന് മുൻപായി രജനികാന്ത് യുഎസിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്.

രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. നെല്‍സനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നേരത്തെ പേട്ട, ദർബാർ എന്നീ ചിത്രങ്ങൾക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്. ഇരു ചിത്രങ്ങളിലെയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

story highlights: reports that thalaiavar 169 will start on august

Next Story