Top

വീണ്ടും സൂര്യയുടെ ഇരട്ട വേഷം; ബാല ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ

ജ്യോതിക സിനിമയിൽ ഉണ്ടാകുമെന്നും അച്ഛൻ കഥാപാത്രത്തിന്റെ ജോഡിയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

11 May 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും സൂര്യയുടെ ഇരട്ട വേഷം; ബാല ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ
X

തെന്നിന്ത്യൻ താരം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ താരം സിനിമയിൽ ഇരട്ടവേഷങ്ങളിലാകും എത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിനിമയിൽ സൂര്യ അച്ഛനും മകനുമായാണ് എത്തുന്നത്. താരം അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ബധിരനാകും എന്നും റിപ്പോർട്ടുകളുണ്ട്. ജ്യോതിക സിനിമയിൽ ഉണ്ടാകുമെന്നും അച്ഛൻ കഥാപാത്രത്തിന്റെ ജോഡിയായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജിവി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. 'നന്ദ', 'പിതാമകൻ', 'മായാവി' എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

story highlights: reports that suriya will play dual role in bala movie

Next Story