Top

'സുരറൈ പോട്ര്' ഹിന്ദി റീമേക്ക്; അക്ഷയ് കുമാറിനൊപ്പം അതിഥി വേഷത്തിൽ സൂര്യയും?

ചെന്നൈയിൽ നടക്കുന്ന രണ്ടാം ഷെഡ്യൂളിൽ ആയിരിക്കും സൂര്യ അഭിനയിക്കുക.

14 Jun 2022 11:58 AM GMT
ഫിൽമി റിപ്പോർട്ടർ

സുരറൈ പോട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാറിനൊപ്പം അതിഥി വേഷത്തിൽ സൂര്യയും?
X

സൂര്യ നായകനായ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്ക് ചെയ്യുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിൽ എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിനിമയുടെ ആദ്യ ഷെഡ്യൂൾ അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടക്കുന്ന രണ്ടാം ഷെഡ്യൂളിൽ ആയിരിക്കും സൂര്യ അഭിനയിക്കുക. കമൽ ഹാസന്റെ 'വിക്രമി'ന് ശേഷം താരത്തിന്റെ മറ്റൊരു മികച്ച അതിഥി വേഷത്തിന്റെ പ്രതീക്ഷയിലാണ് ആരാധകർ.

സുധ കൊങ്കര തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധൻ ആണ്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥയാണ് 'സുരറൈ പോട്ര്' പറയുന്നത്.

story highlights: reports that suriya to play cameo role in soorarai potru hindi remake starring akshay kumar

Next Story