Top

വാടിവാസലിന് പിന്നാലെ ശിവ, സുധ കൊങ്കര ചിത്രങ്ങളുമായി സൂര്യ

സൂര്യ ചിത്രത്തിൽ ഡബിൾ റോളിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

28 Jan 2022 10:14 AM GMT
ഫിൽമി റിപ്പോർട്ടർ

വാടിവാസലിന് പിന്നാലെ ശിവ, സുധ കൊങ്കര ചിത്രങ്ങളുമായി സൂര്യ
X

സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം എതർക്കും തുനിന്തവൻ റിലീസിന് ഒരുങ്ങുകയാണ്. പിന്നാലെ സംവിധായകൻ വെട്രിമാരനൊപ്പം വാടിവാസൽ എന്ന ചിത്രവും സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രങ്ങൾക്ക് ശേഷം രണ്ടു പുതിയ ചിത്രങ്ങൾ സൂര്യ കമ്മിറ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സുരറൈ പോട്രിന് ശേഷം സുധ കൊങ്കരയ്‌ക്കൊപ്പവും സിരുത്തൈ ശിവയ്ക്കുമൊപ്പമാണ് സൂര്യയുടെ അടുത്ത ചിത്രങ്ങൾ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിരുത്തൈ ശിവയുടെ മുൻ ചിത്രങ്ങളായ വിശ്വാസം, അണ്ണാത്തെ എന്നിവയുടെ കഥയുമായി സാമ്യം ഉള്ള ചിത്രമായിരിക്കും പുതിയത് എന്ന് പറയപ്പെടുന്നു. സൂര്യ ചിത്രത്തിൽ ഡബിൾ റോളിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം സുര്യയുടെ പുതിയ ചിത്രം എതർക്കും തുനിന്തവൻ 2022 ഫെബ്രുവരി 4നാണ് തിയേറ്ററിലെത്തുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Next Story