Top

അഭിപ്രായ വ്യത്യാസങ്ങൾ; സൂര്യ- ബാല ചിത്രം ഉപേക്ഷിച്ചു?

നേരത്തെ 'നാൻ കടവുൾ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തർക്കം മൂലം അജിത്ത് ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.

26 May 2022 6:02 AM GMT
ഫിൽമി റിപ്പോർട്ടർ

അഭിപ്രായ വ്യത്യാസങ്ങൾ; സൂര്യ- ബാല ചിത്രം ഉപേക്ഷിച്ചു?
X

വർഷങ്ങൾക്ക് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യയും സംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ സൂര്യയും ബാലയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും നടൻ സെറ്റിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ അണിയറപ്രവത്തകർ വാർത്ത നിഷേധിക്കുകയും ചെയ്തു.

ബാലയുടെ അവസാന ചിത്രമായ 'വർമ്മ'യുടെ ചിത്രീകരണ സമയത്തും സമാനമായ രീതിയിൽ നിർമ്മാതാക്കളുമായി തർക്കമുണ്ടാവുകയും ബാലയെ ചിത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു സംവിധായകന് കീഴിൽ 'ആദിത്യ വർമ്മ' എന്ന പേരിൽ സിനിമ റിലീസ് ചെയ്തു. നേരത്തെ 'നാൻ കടവുൾ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തർക്കം മൂലം അജിത്ത് ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ആര്യയെ പ്രധാന കഥാപാത്രമാക്കി ചിത്രം പുറത്തിറങ്ങുകയും ചെയ്തു.

story highlights: reports that suriya movie with bala shelved

Next Story