Top

വീണ്ടും സാമന്തയുടെ നെഗറ്റീവ് കഥാപാത്രം; 'ദളപതി 67'ൽ വിജയ്‌യുടെ എതിരാളിയെന്ന് റിപ്പോർട്ട്

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

19 July 2022 3:53 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും സാമന്തയുടെ നെഗറ്റീവ് കഥാപാത്രം; ദളപതി 67ൽ വിജയ്‌യുടെ എതിരാളിയെന്ന് റിപ്പോർട്ട്
X

'മാസ്റ്ററി'ന് ശേഷം വിജയ്‍യും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 67'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിൽ തെന്നിന്ത്യൻ താരം സാമന്തയും ഭാഗമാകും എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമയിൽ സാമന്ത വിജയ്‌യുടെ ജോഡിയായല്ല മറിച്ച് നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഗ്യാങ്‌സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മാസത്തോടെ സാമന്തയുടെ കഥാപാത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ വിക്രം നായകനായ 'പത്ത് എൻട്രതുക്കുള്ളെ' എന്ന സിനിമയിൽ സാമന്ത നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 'മാസ്റ്റർ' ഒക്ടോബറിൽ ആയിരുന്നു ആരംഭിച്ചത്. 'വിക്രമി'ന്റെ അതെ അണിയറപ്രവർത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

story highlights: reports that samantha to play a negative character in thalapathy 67

Next Story