Top

വിജയ്- ലോകേഷ് കനകരാജ് ചിത്രം; നായികയായി സാമന്ത?

'മാസ് ആന്‍ഡ് ക്ലാസ്' ചിത്രമായിരിക്കും ഇതെന്ന് ലോകേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

3 Jun 2022 10:49 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ്- ലോകേഷ് കനകരാജ് ചിത്രം; നായികയായി സാമന്ത?
X

സംവിധായകൻ ലോകേഷ് കനകരാജും വിജയ്‌യും ഒരു സിനിമയ്ക്കായി വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'ദളപതി 67' എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന സിനിമയിൽ സാമന്ത നായികയാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ അണിയറപ്രവർത്തകർ സാമന്തയുമായി സംസാരിച്ചുവെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 'കത്തി', 'തെരി', 'മെർസൽ' എന്നീ സിനിമകളിൽ സാമന്ത വിജയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു.

'മാസ്റ്ററി'ന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന. 'മാസ് ആന്‍ഡ് ക്ലാസ്' ചിത്രമായിരിക്കും ഇതെന്ന് ലോകേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന 'ദളപതി 66'ആണ് വിജയ് യുടേതായി ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.'അഴകിയ തമിഴ് മകന്‍', 'കത്തി', 'ബിഗില്‍' എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.

story highlights: reports that samantha to act in the new movie of vijay and lokesh kanakaraj

Next Story