Top

സൗജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം; ഓസ്കർ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും മുടക്കിയത് ലക്ഷങ്ങൾ എന്ന് റിപ്പോർട്ട്

രാജമൗലിയും രാം ചരണും ജൂനിയർ എൻ ടി ആറും ബാക്കിയുള്ളവരും ടിക്കറ്റ് എടുത്താണ് ചടങ്ങിൽ പങ്കെടുത്തത്.

19 March 2023 9:36 AM GMT
ഫിൽമി റിപ്പോർട്ടർ

സൗജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം; ഓസ്കർ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും മുടക്കിയത് ലക്ഷങ്ങൾ എന്ന് റിപ്പോർട്ട്
X

ഈ വർഷത്തെ ഓസ്കർ നിശ അവസാനിച്ചപ്പോൾ 'ആർ ആർ ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയുണ്ടായി. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, സദസ്സിൽ സംവിധായകന്‍ എസ് എസ് രാജമൗലി, നായകന്മാരായ രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് സൗജന്യ പാസ് ലഭിച്ചിരുന്നില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

എം എം കീരവാണിക്കും ചന്ദ്രബോസിനും മാത്രമാണ് സൗജന്യ പാസ് ലഭിച്ചത്. രാജമൗലിയും രാം ചരണും ജൂനിയർ എൻ ടി ആറും ബാക്കിയുള്ളവരും ടിക്കറ്റ് എടുത്താണ് ചടങ്ങിൽ പങ്കെടുത്തത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌കാർ ചടങ്ങിലേക്ക് ഒരു ടിക്കറ്റിന്റെ വില 25,000 യു എസ് ഡോളറാണ്, ഏകദേശം ഇന്ത്യൻ രൂപ 20.6 ലക്ഷം വരും ഈ തുക.

അക്കാദമി അവാർഡ് ഭാരവാഹികൾ പറയുന്നതനുസരിച്ച് അവാർഡ് നോമിനികൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമാണ് സൗജന്യ പാസ് ലഭിക്കുകയുള്ളു. മറ്റുള്ളവർക്ക് ചടങ്ങ് ടിക്കറ്റ് എടുത്ത് കാണാൻ സാധിക്കും. രാജമൗലിയ്ക്കൊപ്പം ഭാര്യ രമയും മകൻ എസ് എസ് കാർത്തികേയയും ചടങ്ങിലുണ്ടായിരുന്നു. രാം ചരൺ ഭാര്യ ഉപാസന കാമിനയോടൊപ്പവും ജൂനിയർ എൻ ടി ആർ ഒറ്റയ്ക്കുമാണ് ഓസ്കർ ചടങ്ങിൽ ഭാഗമായത്.

Story Highlights: Reports that Rajamouli and team paid huge amonut to attend the Oscars

Next Story