Top

ഒടിടി റിലീസിന് ഒരുങ്ങി പുഷ്പ? റിലീസ് തീയതി തേടി സോഷ്യൽ മീഡിയ

ഡിസംബർ 17നായിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

4 Jan 2022 4:26 AM GMT
ഫിൽമി റിപ്പോർട്ടർ

ഒടിടി റിലീസിന് ഒരുങ്ങി പുഷ്പ? റിലീസ് തീയതി തേടി സോഷ്യൽ മീഡിയ
X

അല്ലു അർജുൻ നായകനായ ചിത്രം പുഷ്പ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആഡോള തലത്തിൽ ചിത്രം 300 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ഈ മാസം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.

പുഷ്പ ഈ മാസം ഏഴാം തീയതി മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് തെലുങ്ക് മധ്യാമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ നിര്‍മ്മാതാക്കളോ ആമസോണ്‍ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ ഒടിടി റിലീസ് തീയതി ചോദ്യം ഉയർത്തുകയാണ്.ഡിസംബർ 17നായിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു.ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

Next Story