Top

സലാറില്‍ പ്രശാന്ത് നീലിന്റെ ഡബിള്‍ റോക്കിങ്ങ്; പ്രഭാസ് ഇരട്ട വേഷത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

പൃഥ്വിരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

17 Jun 2022 4:38 AM GMT
ഫിൽമി റിപ്പോർട്ടർ

സലാറില്‍ പ്രശാന്ത് നീലിന്റെ ഡബിള്‍ റോക്കിങ്ങ്; പ്രഭാസ് ഇരട്ട വേഷത്തിലെന്ന് റിപ്പോര്‍ട്ടുകള്‍
X

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണ് 'സലാർ'. സിനിമയിൽ താരം ഇരട്ടവേഷത്തിൽ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ട്‌ കാലഘട്ടങ്ങളുടെ കഥയായിരിക്കും സിനിമ പറയുന്നത് എന്നും തികച്ചും വ്യത്യസ്‍തമായ വേഷങ്ങളിൽ താരം എത്തുമെന്നുമാണ് സൂചന.

സലാറിനായി പ്രഭാസ് ശരീരഭാരം കുറക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ പ്രഭാസിന്റെ ഒരുകഥാപാത്രം ഒരു അധോലോക നായകനായകും എത്തുക. ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക. പൃഥ്വിരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സലാർ അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'ആദിപുരുഷ്', 'രാജ ഡീലക്സ്' ഉൾപ്പടെ നിരവധി ചിത്രങ്ങൾ പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഭഗവാൻ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഹനുമാനായി സണ്ണി സിംഗും സീതയായി കൃതി സനോണുമാണ് അഭിനയിക്കുക. ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

story highlights: reports that prabhas to play double role in salaar

Next Story