Top

'രാജ ഡീലക്സ്'; അമാനുഷിക ത്രില്ലറുമായി പ്രഭാസ്; ഒപ്പം മാളവിക മോഹനനും

8 May 2022 8:42 AM GMT
ഫിൽമി റിപ്പോർട്ടർ

രാജ ഡീലക്സ്; അമാനുഷിക ത്രില്ലറുമായി പ്രഭാസ്; ഒപ്പം മാളവിക മോഹനനും
X

ബാഹുബലിയുടെ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ഇപ്പോഴിതാ 'ഭലേ ഭലേ മഗഡിവോയ്' എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മാരുതിയ്‌ക്കൊപ്പം നടൻ പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'രാജ ഡീലക്സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു അമാനുഷിക ത്രില്ലർ ആയിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

പ്രഭാസ് ഇപ്പോൾ 'പ്രോജക്റ്റ് കെ', 'സലാർ' എന്നീ സിനിമകളുടെ അണിയറയിലാണ്. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ വർക്കുകൾ തുടങ്ങുക എന്നാണ് പറയപ്പെടുന്നത്. മാളവിക മോഹനൻ ആയിരിക്കും ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക.

'ആദിപുരുഷ്' ആണ് പ്രഭാസിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമ. 2023 ജനുവരി 12നാൻ ചിത്രം റിലീസ് ചെയ്യുക. 'രാമായണം' അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം ഓം റാവത്ത് ആണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.

'രാധേ ശ്യാമാ'ണ് നടന്റേതായി റിലീസ് ചെയ്‌ത സിനിമ. 350 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് തിയേറ്ററിൽ പരാജയം നേരിടേണ്ടി വന്നു. ത്രത്തിന്റെ തീർക്കഥയും സാങ്കേതികതായും റിലീസിന് ശേഷം വിമർശിക്കപ്പെട്ടു. ടി സീരീസും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് ചിത്രത്തിൽ എത്തിയത്. പ്രഭാസിനൊപ്പം പൂജ ഹെഗ്‌ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിൽ എത്തിയിരുന്നു.

story highlights: reports that prabhas to do a supernatural movie with malavika mohan

Next Story