Top

സൂര്യ- വെട്രിമാരൻ ടീമിന്റെ 'വാടിവാസലി'ന് വമ്പൻ ഒടിടി ഓഫർ?

സൂര്യയുടെ സിനിമ ജീവിതത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും വാടി വാസല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

14 Jan 2022 9:42 AM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ- വെട്രിമാരൻ ടീമിന്റെ വാടിവാസലിന് വമ്പൻ ഒടിടി ഓഫർ?
X

തെന്നിന്ത്യൻ നടൻ സൂര്യയും സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് വാടിവാസൽ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സിനിമയ്ക്ക് 50 കോടി ഓഫ്ഫർ ചെയ്തു എന്നും സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കി എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിനിയമയുടെ അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല.

സൂര്യയുടെ സിനിമ ജീവിതത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും വാടി വാസല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കെയാണ് കൊവിഡ് വ്യാപനം ഉണ്ടാവുന്നത്. അതിനാല്‍ സിനിമ മാറ്റിവെക്കുകയായിരുന്നു.

വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വി സി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Next Story

Popular Stories