Top

മാലി ദ്വീപിലല്ല റിസപ്‌ഷൻ ചെന്നൈയിൽ; നയന്‍താര-വിഘ്‌നേഷ് വിവാഹത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ

വിജയ് സേതുപതിയും സാമന്തയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

11 May 2022 7:18 AM GMT
ഫിൽമി റിപ്പോർട്ടർ

മാലി ദ്വീപിലല്ല റിസപ്‌ഷൻ ചെന്നൈയിൽ; നയന്‍താര-വിഘ്‌നേഷ് വിവാഹത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ
X

നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹവാർത്ത ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ജൂൺ 9ന് വിവാഹം നടക്കുമെന്നും ശേഷം സുഹൃത്തുക്കള്‍ക്കായുള്ള റിസപ്‌ഷൻ മാലി ദ്വീപില്‍ നടത്തുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ മാലി ദ്വീപിലല്ല മറിച്ച് ചെന്നൈയിൽ വെച്ചായിരിക്കും റിസപ്‌ഷൻ എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

നയൻതാരയും വിഘ്നേഷ് ശിവനും 'ഡെസ്റ്റിനേഷൻ വെഡിങ്ങ്' ആയിരുന്നു ആദ്യം പദ്ധയിട്ടിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജൂൺ 9ന് തിരുപ്പതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം. ശേഷം സിനിമയിലെ സുഹൃത്തുക്കൾക്കായി ചെന്നൈയിൽ റിസപ്‌ഷൻ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് സേതുപതിയും സാമന്തയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.

ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.

അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം 'കാതുവാക്കുള്ള രണ്ട് കാതല്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

story highlights: reports that nayanthara and vignesh shivan wedding party to be held in chennai

Next Story