മഹേഷ് ബാബുവിനൊപ്പമുള്ള രാജമൗലി ചിത്രം; അടുത്ത വർഷം ആരംഭിക്കും
'മഹേഷ് ബാബു ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്', സിനിമയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
10 May 2022 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

'ആർആർആറി'ന്റെ വിജയത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഹേഷ് ബാബു നായകനാകുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'ഞങ്ങൾ ഒരു കഥ ഒരുക്കുന്നുണ്ട്. തിരക്കഥ പൂർണ്ണമായിട്ടില്ല. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മഹേഷ് ബാബു ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്', സിനിമയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
അതേസമയം 'ആർആർആർ' ബോക്സോഫീസിൽ 1100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
story highlights: reports that mahesh babu and rajamouli movie will start shooting next year