Top

നെൽസൺ ദിലീപ്കുമാറിന്റെ 'തലൈവർ 169'; തിരക്കഥയിൽ സഹായവുമായി കെ എസ് രവികുമാർ

'പടയപ്പ', 'മുത്തു' തുടങ്ങിയ രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങൾ കെ എസ് രവികുമാർ ആയിരുന്നു സംവിധാനം ചെയ്തത്.

6 Jun 2022 11:21 AM GMT
ഫിൽമി റിപ്പോർട്ടർ

നെൽസൺ ദിലീപ്കുമാറിന്റെ തലൈവർ 169; തിരക്കഥയിൽ സഹായവുമായി കെ എസ് രവികുമാർ
X

സംവിധായകൻ നെൽസൺ ദിലീപ്കുമാറും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 169'. സൂപ്പർഹിറ്റ് സംവിധായകൻ കെ എസ് രവികുമാറും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ അധിക സ്ക്രിപ്റ്റ് റൈറ്റർ ആയാവും കെ എസ് രവികുമാർ എത്തുക എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാ തലമുറകളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം സിനിമ എന്നതിനാലാണ് കെ എസ് രവികുമാർ സിനിമയുടെ തിരക്കഥയിൽ സഹായിക്കുന്നത്. 'പടയപ്പ', 'മുത്തു' തുടങ്ങിയ രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങൾ കെ എസ് രവികുമാർ ആയിരുന്നു സംവിധാനം ചെയ്തത്.

കന്നഡ താരം ശിവ രാജ്‌കുമാർ, ഐശ്വര്യ റായ്, രമ്യ കൃഷ്ണൻ, പ്രിയങ്ക മോഹൻ എന്നിവരും 'തലൈവർ 169'ന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. നെൽസണും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്.

story highlights: reports that ks ravikumar to be the the additional screenwriter of thalaivar 169

Next Story