Top

പ്രശാന്ത് നീലിന്റെ ജൂനിയർ എൻടിആർ ചിത്രം; വില്ലൻ വേഷത്തിൽ കമൽഹാസൻ?

എൻടിആർ 31 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

26 May 2022 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രശാന്ത് നീലിന്റെ ജൂനിയർ എൻടിആർ ചിത്രം; വില്ലൻ വേഷത്തിൽ കമൽഹാസൻ?
X

'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീൽ ജൂനിയർ എൻടിആറുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ കമൽഹാസനും ഭാഗമാകുന്നതായി റിപ്പോർട്ടുകൾ. സിനിമയിൽ കമൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രശാന്ത് നീൽ കമൽഹാസനുമായി കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചുവെന്നും കഥാപാത്രം കമലിന് ഇഷ്ടമായെന്നും ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അണിയറപ്രവർത്തകരിൽ നിന്നും കമൽഹാസൻ സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ച് യാതൊരു ഔദ്യോഗിക വിവരങ്ങളും വന്നിട്ടില്ല.

എൻടിആർ 31 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൻടിആർ 2023 ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

അതേസമയം 'വിക്രം' എന്ന സിനിമയാണ് കമൽഹാസന്റേതായി റിലീസിന് ഒരുങ്ങുന്നത്. ജൂൺ മൂന്നിന് എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ ആവതെറിപ്പിക്കുന്നു. സൂര്യയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്.

story highlights: reports that kamalhaasan to play the antagonist in prashant neel junior ntr movie

Next Story