Top

'വിക്രം' തുടക്കം മാത്രം; സൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാനൊരുങ്ങി കമൽഹാസൻ

സിനിമയുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

1 Jun 2022 4:53 PM GMT
ഫിൽമി റിപ്പോർട്ടർ

വിക്രം തുടക്കം മാത്രം; സൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാനൊരുങ്ങി കമൽഹാസൻ
X

കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്രമി'ൽ സൂര്യ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നു എന്ന വാർത്ത തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കമൽഹാസൻ സൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ സിനിമ ചെയ്യാൻ താൻ സൂര്യയെ സമീപിച്ചതായി കമൽഹാസൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തനിക്കായി ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചില തിരക്കഥകളും അദ്ദേഹത്തിന് നൽകി. താങ്കൾക്കായി എഴുതിയ സ്ക്രിപ്റ്റ് ആണെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് സൂര്യ സംശയം പ്രകടിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ അദ്ദേഹം സമ്മതം മൂളിയെന്ന് കമൽ പറയുന്നു. സിനിമയുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം 'വിക്രം' ഈ മാസം മൂന്നാം തീയതി റിലീസ് ചെയ്യും. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. കമൽഹാസനും സുര്യക്കും പുറമെ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

story highlights: reports that kamal haasan to do movie with suriya

Next Story