കല്യാണ വീഡിയോ അല്ല; ഗൗതം മേനോൻ ഒരുക്കുന്നത് നയൻസിനെക്കുറിച്ചുള്ള ഡോക്യൂ- ഫീച്ചർ
ജൂണ്‍ ഒമ്പതിനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം.
8 Jun 2022 2:43 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹം സിനിമ സ്റ്റൈലിൽ ഗൗതം മേനോൻ സംവിധാനം ചെയ്യും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കല്യാണ വീഡിയോ ആയിരിക്കില്ല മറിച്ച് നയൻതാരയെക്കുറിച്ചുള്ള ഡോക്യൂ- ഫീച്ചർ ആയിരിക്കും ഗൗതം മേനോൻ ഒരുക്കുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
നയൻതാര എന്ന വ്യക്തിയുടെ ഇതുവരെയുള്ള ജീവിതെ യാത്രയാകും ഗൗതം മേനോൻ സംവിധാനം ചെയ്യുക. വിവാഹത്തിന് പിന്നാലെ തന്നെ വീഡിയോ ഒരുക്കുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഗൗതം മേനോനിൽ നിന്നും യാതൊരു ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല.
ജൂണ്‍ ഒമ്പതിനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാര പ്രകാരമായിരിക്കും വിവാഹം നടക്കുക. വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം ക്ഷണം ലഭിച്ചിട്ടുള്ള ചടങ്ങില്‍ ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ് നമ്പര്‍ നല്കി വേണം വിവാഹ ഹാളില്‍ പ്രവേശിക്കാന്‍. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ വേദിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന് ഷാരൂഖ് ഖാന് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
story highlights: reports that gautham menon is not shooting the wedding video but a docu feature about nayanthara