Top

മാരി സെൽവരാജിന്റെ 'മാമന്നൻ'; ഫഹദ് ഈ മാസം ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ട്

ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളുണ്ട്.

14 May 2022 12:46 PM GMT
ഫിൽമി റിപ്പോർട്ടർ

മാരി സെൽവരാജിന്റെ മാമന്നൻ; ഫഹദ് ഈ മാസം ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ട്
X

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാമന്നനി'ൽ ഫഹദ് ഫാസിൽ അഭിനയിക്കുമെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫഹദ് സിനിമയുടെ സെറ്റിൽ ഈ മാസം എത്തിച്ചേരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. മെയ് 20ന് ആരംഭിക്കുന്ന ഷെഡ്യൂളിലായിരിക്കും നടൻ എത്തുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളുണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.

കമൽഹാസൻ നായകനാകരുന്ന വിക്രമാണ് ഫഹദിന്റേതെയി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

story highlights: reports that fahad to join maamannan this month

Next Story

Popular Stories