Top

പുഷ്പ സംവിധായകനൊപ്പം ധനുഷ് ചിത്രം?

നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗമാണ് സുകുമാർ ഇപ്പോൾ ചെയ്യുന്നത്.

18 Jan 2022 12:28 PM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ സംവിധായകനൊപ്പം ധനുഷ് ചിത്രം?
X

ധനുഷ് വീണ്ടും തെലുങ്കിലേക്ക് എന്ന് റിപ്പോർട്ടുകൾ. അല്ലു അർജുൻ ചിത്രം പുഷ്പയുടെ സംവിധായകൻ സുകുമാറിനൊപ്പമായിരിക്കും താരം ഒന്നിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗമാണ് സുകുമാർ ഇപ്പോൾ ചെയ്യുന്നത്. പിന്നാലെ രാം ചരൺ, വിജയ് ദേവരകൊണ്ട എന്നിവർക്കൊപ്പവും സിനിമകൾ ചെയ്യും. ഇതിന് ശേഷമായിരിക്കും ധനുഷിനൊപ്പമുള്ള സിനിമ.

നിലവിൽ കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന മാരൻ ആണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയുടെ തിരക്കഥ എഴുതുന്നതും കാർത്തിക് നരേൻ തന്നെയാണ്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ മലയാളി താരം മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്.

കൂടാതെ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജനുവരി അഞ്ചിനാണ് ചിത്രീകരണം ആരംഭിച്ചത്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.

Next Story