Top

പട്ടാളവേഷത്തിൽ വിജയ്; 'ബീസ്റ്റ്' സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങുന്നു?

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചായിരിക്കും സിനിമയുടെ പുതിയ പോസ്റ്റർ റിലീസ്

19 Jan 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

പട്ടാളവേഷത്തിൽ വിജയ്; ബീസ്റ്റ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങുന്നു?
X

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന 'ബീസ്റ്റ്'. സിനിമയുടെ ഓരോ അപ്ഡേറ്റിനും സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ അണിയറപ്രവർത്തകർ സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്.

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചായിരിക്കും സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്ററിൽ വിജയ് പട്ടാള വേഷത്തിലായിരിക്കും എന്നും പറയപ്പെടുന്നു.

അതേസമയം ബീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായി. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Next Story