Top

'കെജിഎഫ്' ക്ലാഷ്; 'ബീസ്റ്റിന്' കളക്ഷനിൽ വൻ ഇടിവെന്ന് റിപ്പോർട്ടുകൾ

ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോർട്ടുകളുണ്ട്.

16 April 2022 6:17 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് ക്ലാഷ്; ബീസ്റ്റിന് കളക്ഷനിൽ വൻ ഇടിവെന്ന് റിപ്പോർട്ടുകൾ
X

'കെജിഎഫ് ചാപ്റ്റർ 2'വും വിജയ് ചിത്രം 'ബീസ്റ്റും' അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾക്ക് പിന്നാലെ തന്നെ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരു വലിയ ബോക്സോഫീസ് ക്ലാഷാണ് പ്രതീക്ഷിച്ചിരുന്നത്. ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ആദ്യദിനങ്ങൾ കൊണ്ട് തന്നെ സിനിമ 100 കോടിയോളം കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ കെജിഎഫ് ചാപ്റ്റർ 2വിന്റെ റിലീസിന് പിണങ്ങളെ ബീസ്റ്റിന്റെ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യദിനത്തിൽ 65 കോടിയോളം രൂപ ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടിയ ബീസ്റ്റ് രണ്ടാം ദിനത്തിൽ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. സിനിമ പ്രദർശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മാറ്റിനി ഷോയ്ക്ക് പോലും ടിക്കറ്റുകൾ ലഭ്യമാണ്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം കെജിഎഫ് ചാപ്റ്റർ 2വിന്റെ ഹിന്ദി കളക്ഷൻ ഇതിനകം 100 കോടിയിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കേരളത്തിലും കെജിഎഫിന് വലിയ്യ്‌ സ്വീകാര്യതാണ് ലഭിക്കുന്നത്. ആദ്യദിനത്തിൽ വിജയ്‌യുടെ ബീസ്റ്റ് 6.6 കോടി നേടിയപ്പോൾ കെജിഎഫ് 7.3 കോടി കളക്ഷൻ നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കേരള ബോക്സോഫീസ് ചരിത്രത്തിൽ ഒന്നാം ദിനത്തിൽ ഏറ്റവും അധികം പണം കൊയ്ത സിനിമയായിരിക്കുകയാണ് കെജിഎഫ്.

stroy highlights: reports that beast collection decreasing due to kgf clash

Next Story