Top

അറ്റ്‌ലി ചിത്രം, അല്ലുവിന് 100 കോടി പ്രതിഫലം?

100 കോടി അല്ലുവിന് പ്രതിഫലമായി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

25 Jan 2022 5:51 AM GMT
ഫിൽമി റിപ്പോർട്ടർ

അറ്റ്‌ലി ചിത്രം, അല്ലുവിന് 100 കോടി പ്രതിഫലം?
X

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. നടന്റെ പുതിയ ചിത്രം പുഷ്പ വലിയ വിജയവുമായിരുന്നു. ഇപ്പോഴിതാ അല്ലു പുതിയ ചിത്രത്തിനായി സംവിധായകന്‍ അറ്റ്‌ലിയുമായി ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

പ്രമുഖ നിർമ്മതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം നിർമ്മിക്കുക. 100 കോടി അല്ലുവിന് പ്രതിഫലമായി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

അതേസമയം പുഷ്പ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി പുഷ്പയുടെ നിർമ്മാണ കമ്പനിയ്ക്ക് മേൽ റെക്കോർഡ് തുകയുടെ ഓഫറുകളാണ് വരുന്നത്. ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനികളാണ് റെക്കോർഡ് തുക ഓഫർ ചെയ്തിരിക്കുന്നത്. ഏകദേശം 400 കോടി രൂപ രണ്ടാം ഭാഗം വിതരണത്തിനായി നിർമ്മാതാക്കൾക്ക് ഓഫർ ലഭിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ വിതരണാവകാശം ഇപ്പോൾ നൽകുന്നില്ലെന്ന തീരുമാനം കൂടി മൈത്രി മൂവി മേക്കേഴ്‌സ് എടുത്തിരിക്കുകയാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിച്ചത്.

Next Story