'ആർആർആർ'; 14 ദിവസത്തെ അഭിനയത്തിന് ആലിയയ്ക്ക് ലഭിച്ചത് വമ്പൻ പ്രതിഫലം?
ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
12 Jan 2022 2:30 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സിനിമാപ്രേമികൾഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 'ആർആർആർ'.സിനിമയിൽ ശക്തമായ ഒരു കഥാപാത്രമായി തന്നെ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് എത്തുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയ്ക്കായി ആലിയ വമ്പൻ തുക പ്രതിഫലമായി വാങ്ങിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ആർആർആറിൽ 10 മിനിറ്റോളം വരുന്ന രംഗങ്ങളിലാണ് ആലിയ എത്തുന്നത്. 12- 14 ദിവസങ്ങളാണ് താരം അഭിനയിച്ചത്. നടി ആർആർആറിലെ പ്രകടനത്തിനായി ഒമ്പത് കോടി രൂപയോളം കൈപ്പറ്റി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടി. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്ലിക്സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.