Top

അഖില്‍ അക്കിനേനിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി മമ്മൂട്ടിയും, 'ഏജന്റ്' പാൻ ഇന്ത്യൻ റിലീസിന്?

ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

6 Feb 2022 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

അഖില്‍ അക്കിനേനിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി മമ്മൂട്ടിയും, ഏജന്റ് പാൻ ഇന്ത്യൻ റിലീസിന്?
X

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം 'ഏജന്റി'ൽ മമ്മൂട്ടി അഭിനയിക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ വളരെ പ്രധാനമേറിയ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

'ഏജന്റ്' പാൻ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഫെബ്രുവരി അവസാനത്തോടെ തുടങ്ങുമെന്നും ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഹിപ്പോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്.

രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുത്. എഡിറ്റിങ് നവീന്‍ നൂലിയാണ്. അതേസമയം മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഏജന്റ്. വൈഎസ്ആറിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് ആദ്യ ചിത്രം.

Next Story