Top

'വിക്രമിന്' കമല്‍ വാങ്ങിയത് 50 കോടി; ഫഹദിന്റേയും വിജയ് സേതുപതിയുടേയും പ്രതിഫലം ഇങ്ങനെ

ലോകേഷ് കനകരാജ് എട്ട് കോടി കൈപ്പറ്റുമ്പോൾ അനിരുദ്ധിന് നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്.

1 Jun 2022 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമിന് കമല്‍ വാങ്ങിയത് 50 കോടി; ഫഹദിന്റേയും വിജയ് സേതുപതിയുടേയും പ്രതിഫലം ഇങ്ങനെ
X

ലോകേഷ് കനകരാജിന്റെ സംവിധനത്തിൽ കമൽഹാസൻ നായകനാകുന്ന ചിത്രം 'വിക്രം' റിലീസിന് ഒരുങ്ങുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ ഉൾപ്പടെ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ സൂര്യയും ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിയ്ക്കായി അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ച് പുത്തൻ റിപ്പോർട്ടുകളാണ് വരുന്നത്.

120 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ കമൽഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി ആണെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതിയ്ക്ക് 10 കോടിയും അമർ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസിൽലിന് നാല് കോടിയുമാണ് പ്രതിഫലം. സംവിധായകൻ ലോകേഷ് കനകരാജ് എട്ട് കോടി കൈപ്പറ്റുമ്പോൾ അനിരുദ്ധിന് നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ തന്നെ ചിത്രം 200 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശം വിറ്റതില്‍ നിന്നും 200 കോടിയിലധികം ചിത്രം നേടിയതായി ട്രേഡ് അനലിസ്റ്റായ ബാലയാണ് അറിയിച്ചത്. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.

ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേഴ്‌സ് ആണ് 'വിക്രമി'ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

story highlights: remunaration of kamal haasan fahad faasil and vijay sethupathi in vikram movie

Next Story