Top

'കെജിഎഫിലൂടെ തെന്നിന്ത്യ മാത്രമല്ല പണമുണ്ടാക്കുന്നത്'; തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടുവന്നുവെന്ന് രവീണ ടണ്ഠൻ

'കെജിഎഫ് പണം ഉണ്ടാക്കിയാൽ എല്ലാ തിയേറ്റർ ഉടമകൾക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും'

11 May 2022 8:24 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫിലൂടെ തെന്നിന്ത്യ മാത്രമല്ല പണമുണ്ടാക്കുന്നത്; തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടുവന്നുവെന്ന് രവീണ ടണ്ഠൻ
X

'ആർആർആർ', 'കെജിഎഫ് ചാപ്റ്റർ 2' തുടങ്ങിയ തെന്നിന്ത്യൻ സിനിമകൾ ഇന്ത്യൻ ബോക്സോഫീസിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ സിനിമകൾ ഒരുക്കുന്ന പാൻ ഇന്ത്യൻ തരംഗത്തെക്കുറിച്ച് പറയുകയാണ് കെജിഎഫിൽ പ്രധാനമന്ത്രി രാമിക സെൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി രവീണ ടണ്ഠൻ. കെജിഎഫ്, ആർആർആർ മുതലായ സിനിമകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ സ്വാധീനം ചെലത്താൻ സാധിക്കുമെന്ന് രവീണ പറയുന്നു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'കെജിഎഫ് പണം ഉണ്ടാക്കിയാൽ അത് തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലഭിക്കുന്നത്. എല്ലാ തിയേറ്റർ ഉടമകൾക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കൊവിഡിന് ശേഷം ആർആർആർ, കെജിഎഫ് പോലുളള സിനിമകൾ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നു', രവീണ ടണ്ഠൻ പറഞ്ഞു.

അതേസമയം കെജിഎഫ്2, ആര്‍ആര്‍ആര്‍, പുഷ്പ എന്നീ സിനിമകളുടെ വിജയത്തിലൂടെ ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയിലെ 44 ശതമാനവും കയ്യടക്കുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമ വ്യവസായം കാണുന്നത്. കണക്കുകള്‍ പ്രകാരം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചത്രങ്ങള്‍ തെന്നിന്ത്യയില്‍ നിന്നുള്ളതാണ്. പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ രൂപയാണ് ബോളുവുഡില്‍ നിന്നും കളക്ട് ചെയ്തത്. ആര്‍ ആര്‍ ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറയും കെജിഎഫ് രണ്ടാം ഭാഗം 412കോടിയിലേറയും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

കെജിഎഫ് രണ്ടാം ഭഗത്തിന്റെ ആഗോള കളക്ഷന്‍ 1100 ന് മുകളിലാണ്. 1046 കോടിയാണ് ആര്‍ ആര്‍ ആര്‍ ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ബോളിവുഡില്‍ നിന്നുമാണ്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ ഇതുവരെ നേടിയിട്ടുള്ളത് 2000 കോടിക്ക് മുകളിലാണ്.

story highlights: raveena tandon says that kgf chapter 2 is not making money for south industry

Next Story