വിജയ്യുടെ നായികയാവാന്‍ രശ്മിക; ദളപതി 66 ഉടൻ ആരംഭിക്കും
ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
9 March 2022 12:12 PM GMT
ഫിൽമി റിപ്പോർട്ടർ

തമിഴകത്തിന്റെ സൂപ്പർതാരം വിജയ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയിൽ രശ്മിക മന്ദാന നായികയാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
പൂഡ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വംശി പൈഡിപള്ളിയാകും വിജയിയുടെ 66മത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക. ചിത്രം ഇപ്പോൾ പ്രീപ്രൊഡക്ഷൻ സ്റ്റേജിലാണ്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
അതേസമയം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബീസ്റ്റിലെ വിജയ്യുടെ രംഗങ്ങൾ അവസാനിച്ചു.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
story highlights: rashmika to act with vijay in thalapathy 66