Top

ദുൽഖറിന് നായികയായി രശ്‌മിക; ലെഫ്റ്റനന്റ് റാമിന്റെ 'അഫ്രീൻ'

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

5 April 2022 10:58 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖറിന് നായികയായി രശ്‌മിക; ലെഫ്റ്റനന്റ് റാമിന്റെ അഫ്രീൻ
X

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തിൽ തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയും. 'ലെഫ്റ്റനന്റ് റാം' എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന ചിത്രത്തിൽ അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്‌മിക എത്തുന്നത്. നടിയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു.

വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പി ആർ ഒ – ആതിര ദിൽജിത്ത്

Next Story