Top

'പത്ത് വര്‍ഷമായി ഞാന്‍ 'പാനി'ല്‍ ഓംലെറ്റ് ഉണ്ടാക്കുന്നു'; ആളുകള്‍ ഇപ്പോഴാണ് 'പാന്‍ ഇന്ത്യ'യെക്കുറിച്ച് സംസാരിക്കുന്നതെന്ന് റാണ ദഗുബാട്ടി

12 Jun 2022 10:41 AM GMT
ഫിൽമി റിപ്പോർട്ടർ

പത്ത് വര്‍ഷമായി ഞാന്‍ പാനില്‍ ഓംലെറ്റ് ഉണ്ടാക്കുന്നു; ആളുകള്‍ ഇപ്പോഴാണ് പാന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നതെന്ന് റാണ ദഗുബാട്ടി
X

തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയത്തിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് നടന്‍ റാണ ദഗുബാട്ടി. കുറച്ചുനാളുകളായി ആളുകള്‍ പാന്‍ ഇന്ത്യ എന്ന വാക്കിനെ പീഡിപ്പിക്കുകയാണ് . പക്ഷേ ഞാന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്‌സ് ഉണ്ടാക്കുന്നുവെന്ന് താരം പരിഹസിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ പാന്‍ ഇന്ത്യന്‍ റീച്ചിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

നേരത്തെ പാന്‍ ഇന്ത്യ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ അടക്കം സജീവമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ പ്രതികരിച്ചത്. തനിക്ക് ആ പദത്തില്‍ വിശ്വാസമില്ലെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏത് ഭാഷയിലാണ് നിര്‍മ്മിച്ചതെന്നത് പ്രശ്‌നമല്ലെന്ന് താരം പറഞ്ഞിരുന്നു.

സിനിമ പ്രാദേശികകമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നതെന്ന് നടന്‍ സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തെറ്റാണെന്നും ഇന്ത്യന്‍ സിനിമയെന്ന് പറയണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

Story Highlights; Rana Daggubati reacts on pan indian movie

Next Story