Top

റാം- നിവിൻ പോളി ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിന് തുടക്കമായി; ഒപ്പം സൂരിയും

ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്.

1 Feb 2022 8:06 AM GMT
ഫിൽമി റിപ്പോർട്ടർ

റാം- നിവിൻ പോളി ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിന് തുടക്കമായി; ഒപ്പം സൂരിയും
X

പ്രശസ്ത തമിഴ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി സിനിമ ചെയ്യുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പോസ്റ്റർ ലോഞ്ചിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്.

നിവിൻ പോളി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകൻ റാമിനും നടൻ സൂരിക്കുമൊപ്പമുളള ചിത്രവും നിവിൻ പങ്കുവെച്ചിട്ടുണ്ട്.


ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മലയാളത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം പേരന്‍പായിരുന്നു. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രം.

Next Story