Top

'അച്ഛൻ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി'; അനുഭവം പങ്കുവെച്ച് രാം ചരൺ

ചിരഞ്ജീവിക്കൊപ്പമുള്ള നിമിഷങ്ങൾ എന്നത് ഒരു നിധിപോലെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

21 April 2022 4:32 AM GMT
ഫിൽമി റിപ്പോർട്ടർ

അച്ഛൻ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി; അനുഭവം പങ്കുവെച്ച് രാം ചരൺ
X

'ആർ ആർ ആറി'ന്റെ വിജയത്തിന് ശേഷം 'ആചാര്യ' എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് രാം ചരൺ. ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്നതിന്റെ ആവശേഹത്തിലാണ് ആരാധകരും. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരത്തിനിടയിലെ പിതാവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് രാം ചരൺ.

പിതാവ് ചിരഞ്ജീവിക്കൊപ്പമുള്ള നിമിഷങ്ങൾ എന്നത് ഒരു നിധിപോലെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഞാനും അച്ഛനും ഒന്നിച്ചാണ് രാത്രി ഭക്ഷണം കഴിക്കുന്നതും പകൽ എഴുന്നേറ്റ് ചിത്രീകരണത്തിന് പോകുന്നതും. കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം എന്നോട് ''ഈ നിമിഷങ്ങൾ ഒരിക്കലൂം തിരിച്ചു കിട്ടില്ല അതിനാൽ ഇത് പറ്റാവുന്ന അത്രയും ഞാൻ ആസ്വദിക്കുന്നു'' എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പുണർന്നു. ആ സമയം ഞാൻ കരഞ്ഞു പോയി', രാം ചരൺ പറഞ്ഞു.

ഈ മാസം 29നാണ് ആചാര്യ റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വര്ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

story highlights: ram charan shares experience with his father chiranjeevi on acharya movie sets

Next Story