Top

'ആർ ആർ ആർ' ടീമിന് രാം ചരണിന്റെ സമ്മാനം; അണിയറപ്രവർത്തകർക്ക് 10 ഗ്രാം സ്വർണ്ണ നാണയം

4 April 2022 11:34 AM GMT
ഫിൽമി റിപ്പോർട്ടർ

ആർ ആർ ആർ ടീമിന് രാം ചരണിന്റെ സമ്മാനം; അണിയറപ്രവർത്തകർക്ക് 10 ഗ്രാം സ്വർണ്ണ നാണയം
X

പുതിയ ചിത്രം 'ആർ ആർ ആറിന്റെ' അണിയറപ്രവർത്തകർക്ക് സമ്മാനവുമായി തെലുങ്ക് താരം രാം ചരൺ. യൂണിറ്റ് അംഗങ്ങൾക്കും മറ്റ് അണിയറപ്രവർത്തകർക്കും ഓരോ ഗ്രാം സ്വർണ്ണ നാണയം വീതമാണ് രാം ചരൺ സമ്മാനിച്ചത്.

സിനിമ മികച്ച വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിൽ രാം ചരൺ ക്യാമറ സഹായികൾ, പ്രൊഡക്ഷൻ മാനേജർ, നിശ്ചല ഛായാഗ്രഹണ വിഭാഗങ്ങളെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പിന്നാലെയാണ് താരം സ്വർണ്ണ നാണയം സമ്മാനിച്ചത്.

അതേസമയം ചിത്രം ഇതിനകം ആഗോളതലത്തിൽ 800 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രത്തിൽ രാം ചരണൊപ്പം ജൂനിയർ എൻ ടി ആരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

story highlights: ram charan gives gold coin for the crew members of rrr team

Next Story