രാം ചരൺ ബാക്ക് ടു 'ആർസി15'; സെറ്റിൽ നാട്ടു നാട്ടു ആടി പ്രഭുദേവ
നാട്ടു നാട്ടുവിന്റെ നൃത്ത സംവിധായകൻ പ്രേം രക്ഷിതും നടനൊപ്പം സെറ്റ് സന്ദർശിച്ചിരുന്നു
19 March 2023 10:54 AM GMT
ഫിൽമി റിപ്പോർട്ടർ

"നാട്ടു നാട്ടു"വിന്റെ താളം ഓസ്കർ വേദിവിട്ടിട്ടും അവസാനിച്ചിട്ടില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി താരങ്ങൾ ആണ് വൈറൽ സോങ്ങിന് നൃത്തം ചെയ്യുന്നത്. ഓസ്കർ സ്വീകരിച്ച് ഹൈദരാബാദിൽ തിരികെ എത്തിയ ആർആർആർ ടീമിന് ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. ശേഷം 'ആർസി15'ൽ ചേർന്ന രാം ചരണിനെ ടീം നാട്ടു നാട്ടുവുമായി തന്നെയാണ് വരവേറ്റത്.
ഓസ്കർ വേദിയിൽ നിന്ന് തിരികെ 'ആർസി15'ൽ ചേരുന്ന രാംചരണിനെ നാട്ടു നാട്ടി ആടി സെറ്റ് മുഴുവൻ സ്വാഗതം ചെയ്യുകയായിരുന്നു. ആർസി15ലെ പാട്ടിന് കോറിയോഗ്രഫി നിർവഹിക്കുന്ന പ്രഭുദേവ നടന് വലിയ സർപ്രൈസ് ഒരുക്കി. നർത്തകരുടെ മുഴുവൻ ടീമും രാം ചരണിനായി ആടിത്തിമിർക്കുകയായിരുന്നു. നാട്ടു നാട്ടുവിന്റെ നൃത്ത സംവിധായകൻ പ്രേം രക്ഷിതും നടനൊപ്പം സെറ്റ് സന്ദർശിച്ചിരുന്നു. ഓസ്കർ വിജയം ആഘോഷിച്ച് കേക്ക് മുറിച്ചാണ് എല്ലാവരും ഷൂട്ടിലേയ്ക്ക് കടന്നത്.
രാം ചരൺ തന്നെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'ഈ സ്വീകരണത്തിന് നന്ദി പറയുക അസാധ്യമാണ്. സർപ്രൈസിന് പ്രഭുദേവയ്ക്ക് നന്ദി. ആർസി15ൽ സെറ്റിൽ ചേരാനായതിൽ സന്തോഷം,' വീഡിയോക്കൊപ്പം നടൻ എഴുതി. നടന്റെ പങ്കാളി ഉപാസനയും കമന്റിൽ ടീമിന് നന്ദി പറഞ്ഞിട്ടുണ്ട്.
STORY HIGHLIGHTS: Ram Charan gets Naatu Naatu style welcome from Prabhu Deva and team at RC15 location