Top

ചിരിയും സൗഹൃദവുമായി '777 ചാർലി'; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു

ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

10 April 2022 6:09 AM GMT
ഫിൽമി റിപ്പോർട്ടർ

ചിരിയും സൗഹൃദവുമായി 777 ചാർലി; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു
X

കന്നഡ താരം രക്ഷിത് ഷെട്ടി നായകനാകുന്ന പുതിയ ചിത്രം '777 ചാര്‍ലി'യുടെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. ജൂൺ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് റിലീസിങ്ങ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏകാന്തതയിൽ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌.‌

സംഗീത ശൃംഗേരിയാണ്‌ നായികയായി അഭിനയിക്കുന്നത്‌. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം.

നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം പകരുന്നത്‌, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ‌ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്‌.

വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, കോസ്റ്റ്യൂം ഡിസൈനർ: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി എന്നിവരാണ് നിർവഹിക്കുന്നത്.

story highlights: rakshith shetty movie 777 charlie releasing date announced

Next Story