ചിമ്പുവിനും എസ് ജെ സൂര്യയ്ക്കും രജനിയുടെ ഫോൺ കോൾ; മാനാടിനെ അഭിനന്ദിച്ച് തലൈവർ
വെങ്കട് പ്രഭുവും എസ് ജെ സൂര്യയും താരം വിളിച്ചതിലെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
27 Nov 2021 9:40 AM GMT
ഫിൽമി റിപ്പോർട്ടർ

വെങ്കട് പ്രഭു സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തിയ ചിത്രം മാനാട് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ആദ്യദിനത്തിൽ എട്ട് കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.
മാനാട് കണ്ട ശേഷം ചിമ്പു, എസ് ജെ സൂര്യ, വെങ്കട് പ്രഭു എന്നിവരെ രജനികാന്ത് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. വെങ്കട് പ്രഭുവും എസ് ജെ സൂര്യയും താരം വിളിച്ചതിലെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
'എന്റെ അഭിനയത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരം ഇന്ന് ലഭിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സാറിന്റെ ഫോൺ കോള്‍ ആയിരുന്നു അത്. താങ്കള്‍ എന്റെ ഒരു പതിറ്റാണ്ട് തന്നെ മനോഹരമാക്കി സര്, എസ് ജെ സൂര്യ ട്വീറ്റ് ചെയ്തു.
വെങ്കിട്ട പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് മാനാട് എന്ന് സംവിധായകന് വെങ്കിട്ട പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്് പ്രവീണ്‍ കെ എല്‍ ആണ്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
തമിഴില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബജറ്റ് 125 കോടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സ്റ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
- TAGS:
- Maanadu Movie
- Rajinikanth