Top

നെൽസൺ ദിലീപ്കുമാർ ചിത്രത്തിന് പിന്നാലെ രജനികാന്തിന്റെ 170-ാം സിനിമ ഒരുങ്ങുന്നു

അരുൺരാജ, സൂപ്പർസ്റ്റാറിനെ നായകനാക്കി പ്രത്യേകമായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും രജനികാന്തുമായി ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു

20 Feb 2022 5:48 AM GMT
ഫിൽമി റിപ്പോർട്ടർ

നെൽസൺ ദിലീപ്കുമാർ ചിത്രത്തിന് പിന്നാലെ രജനികാന്തിന്റെ 170-ാം സിനിമ ഒരുങ്ങുന്നു
X

ഫെബ്രുവരി 10നാണ് നെൽസൺ ദിലീപ്കുമാർ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'തലൈവർ 169'ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇപ്പോൾ തലൈവരുടെ 170-ാം ചിത്രം കൂടി ഒരുങ്ങുന്നു എന്ന വാർത്ത കൂടി ആരാധകരെ ആവേശത്തിലാക്കുകയാണ്. ചിത്രത്തിന്റെ അന്തിമ രൂപരേഖ പൂർത്തിയായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ചിത്രം സംവിധാനം ചെയുന്നത് ഗായകനും ഗാനരചയിതാവും സംവിധായകനുമായ അരുൺരാജ കാമരാജാണ് എന്നാണ് വിവരം.

'ആർട്ടിക്കിൾ 15'നിന്റെ തമിഴ് റീമേക്കാണ് നിലവിൽ അരുൺരാജ കാമരാജ് ഉദയനിധി സ്റ്റാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. 'നെഞ്ചുക്ക് നീതി' എന്നാണ് ചിത്രത്തിന്റെ പേര്. അരുൺരാജ, സൂപ്പർസ്റ്റാറിനെ നായകനാക്കി പ്രത്യേകമായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും രജനികാന്തുമായി ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. തുടർന്ന് തന്റെ ഇപ്പോഴത്തെ ചിത്രത്തിന്റെ നിർമ്മാതാക്കളായ ബോണി കപൂറിനോടും രാഹുലിനോടും ഇക്കാര്യം ആവശ്യപ്പെടുകയും രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കൂടിക്കാഴ്ചയിൽ അരുൺരാജയുടെ തിരക്കഥ രജനീകാന്തിന് ഇഷ്ടമായെന്നും അതിൽ അഭിനയിക്കാൻ രജനികാന്ത് സമ്മതം മൂളുകയും ചെയ്തു. ബോണി കപൂർ അജിത്തിനെ നായകനാക്കി നിർമ്മിച്ച ചിത്രത്തിനും രജനികാന്ത് അഭിനന്ദനമറിയിക്കുകയും ചെയ്തു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. അരുൺരാജയും രജനികാന്തും ഇതിനു മുൻപ് കാല, കബാലി, ദർബാർ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് വേണ്ടി ഒന്നിച്ചിട്ടുണ്ട്.

Story Highlights: Rajinikanth's 170th film is prepared; direction by Arunraja Kamaraj

Next Story