ദളപതിക്ക് ശേഷം തലൈവര്‍ക്കൊപ്പം; നെല്‍സണ്‍ ദിലീപ് കുമാറിന്റെ 'തലൈവര്‍ 169' ഏപ്രിലില്‍ ആരംഭിക്കും
രജനികാന്തിന്റെ 169-ാം ചിത്രമായിരിക്കും ഇത്
8 Feb 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിജയ്യുടെ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്തിന്റെ 169-ാം ചിത്രമായിരിക്കും ഇത്.
കൊവിഡ് സാഹചര്യം അനുകൂലമാണെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രം 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. സണ്പികചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവി ചന്ദ്രനാണ്.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ നാലാമത്തെ ചിത്രമാണിത്. കൊലമാവ് കോകില, ഡോക്ടര്‍, റിലീസിനൊരുങ്ങുന്ന ബീസ്റ്റ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. വിജയ് നായകനാകുന്ന ബീസ്റ്റിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്.
സണ്‍ പിക്ച്ചേഴ്സുമായി ചേര്‍ന്ന് വിജയ്യുടെ നാലാമത്തെ ചിത്രം കൂടിയാണിത്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തില്‍ ഉള്ളത്.